എ + ബി ദ ഹോള്‍സ്ക്വയര്‍ ഈസ് ഈക്വല്‍ ടു ? ബ്ബ ബ്ബ ബ്ബ ബ്ബ.....
അഞ്ചാം ക്ലാസ്-ആറാം ക്ലാസ് കാലം ആണെന്ന് തോന്നുന്നു. ഏതായാലും പ്രശ്നമില്ല! കണക്കിന് ഞാന്‍ എന്നും മണ്ടനായിരുന്നു. കണക്കു പഠിക്കില്ല! വാശിയാണ്. ട്യൂഷന്‍ ഉണ്ട്. എന്നാലും പഠിക്കില്ല. പഠിക്കില്ല എന്ന് മാത്രമല്ല കണക്കു പരീക്ഷക്ക് നല്ല മാന്യമായി പോരാടി തോല്‍ക്കുകയും ചെയ്യും. ഒടുവില്‍ എന്നെ കണക്കു പഠിപ്പിക്കുന്ന ഉത്തരവാദിത്വം അച്ഛന്‍ ഏറ്റെടുത്തു. അച്ഛന്‍ എന്നെ പോലെയല്ല. വളരെ മാന്യനാണ്. കഷ്ടപ്പാടുകളും ദുരിതങ്ങളും അനുഭവിച്ചു പഠിച്ച ആളാണ്. അവരുടെയൊക്കെ കാലത്ത് സ്കൂളില്‍ പോകുന്ന വഴികളില്‍ കല്ലും മുള്ളും കുപ്പിച്ചില്ലും ഒക്കെ വിതറുന്ന രീതി നിലവില്‍ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ആ കഥ കുറെ പ്രാവശ്യം ഞാന്‍ കേട്ടിട്ടുണ്ട്. അത് കൊണ്ടാണെന്ന് തോന്നുന്നു അച്ഛന്‍ എല്ലാ ക്ലാസ്സിലും ഒന്നാം റാങ്ക് ആയിരുന്നു. ഞാനോ? ഒന്നാം റാങ്ക് മേടിക്കുന്നവനെ ഒളിഞ്ഞു ഇരുന്നു ഇടിക്കുന്ന ടീമും. ഏതായാലും, കണക്കു പഠിത്തം തുടങ്ങി. ചാക്കോ മാഷ് തോറ്റ് പോകുന്ന രീതിയില്‍ ആണ് അഛന്റെ അധ്യാപന രീതി. ഒരു വലിയ വടി എപ്പോഴും മേശപ്പുറത്തു ഉണ്ടാവും. ഒരു മാതിരി അടിയന്തിരാവസ്ഥ കാലത്തെ പോലീസ് സ്റ്റേഷന്‍ പോലെയാണ് മുറി. പഠിത്തം...